പന്തളം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കള്ളക്കേസ് ചുമത്തിയതിൽ പ്രതിഷേധിച്ച് കുരമ്പാല മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും,യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷനായി. ഡി.സി.സി അംഗം പന്തളം മഹേഷ് ഉദ്ഘാടനം ചെയ്തു. ജോർജ് തങ്കച്ചൻ,മണ്ണിൽ രാഘവൻ, അംബുജാക്ഷൻ പിള്ള, ശങ്കരൻക്കുട്ടി, ജോണിക്കുട്ടി, വി.ടിരാജു,ശിവാനന്ദൻ,ബിനു കുളങ്ങര,രാജശേഖരക്കുറുപ്പ്,സോമൻ, മുരളീധരക്കുറുപ്പ്, ബേബി എന്നിവർ പ്രസംഗിച്ചു.