t

ഓമല്ലൂർ: രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവം ഇന്ന് കൊടിയിറങ്ങും.

രാവിലെ 10. നും 10 .30 നും ഇടയ്ക്ക് ക്ഷേത്രം തന്ത്രി രാകേഷ് ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

തുടർന്ന് ബാലഗോകുലം , മതപാഠശാല വിദ്യാർത്ഥികളുടെ ഭഗവത്ഗീത പാരായണവും വേദ മന്ത്രജപവും നടക്കും.

ഉച്ചയ്ക്ക് 1 .30 മുതൽ ഓട്ടൻതുള്ളൽ. 3 മുതൽ ആറാട്ടെഴുന്നെള്ളത്ത്. 6. 30 ന് ആദ്ധ്യാത്മിക പ്രഭാഷണം. 9ന് ഗാനമേള. രാത്രി 12 മുതൽ ആറാട്ട് തിരിച്ചെഴുന്നെള്ളത്തും തിരുവാഭരണ ദർശനവും വലിയ കാണിക്കകയും. ഒരുമണി മുതൽ നൃത്ത നാടകം. ഒൻപതാം തിരുവുത്സവം ആയ ഇന്നലെ മൂന്ന് ആനപ്പുറത്ത് തിടമ്പേറ്റി . ആറ് ആനകളുടെ അകമ്പടിയോടെയാണ് പള്ളിവേട്ടയും ആറാട്ട് എഴുന്നെള്ളത്തും നടന്നത്.