പത്തനംതിട്ട: എസ്. എൻ. ഡി. പി. യോഗം പത്തനംതിട്ട 86-ാം നമ്പർ ടൗൺ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം ഉപദേശക സമിതിയും വനിതാസംഘവും ചേർന്ന് നടത്തുന്ന ശ്രീനാരായണ സത്സംഗം പഠനക്ലാസിന്റെ ഈ മാസത്തെ ക്ലാസ് നാളെ രാവിലെ 9.30 മുതൽ ശാഖാ ഹാളിൽ നടക്കും.. കോട്ടയം ഗുരുനാരായണ സേവനികേതനിലെ ആശ പ്രദീപ് ക്ലാസ് നയിക്കും. ക്ലാസിനുശേഷം ഗുരുപൂജപ്രസാദം (ഉച്ചഭക്ഷണം) ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാറും വനിതാസംഘം പ്രസിഡന്റ് ബീന സജിനാഥും അറിയിച്ചു.