21-sob-thankamma-john
തങ്കമ്മ ജോൺ

കുളനട: ഉള്ളന്നൂർ പള്ളിവടക്കേതിൽ അലക്‌സ് വില്ലായിൽ പി. സി. ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ (79) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് മാന്തളിൽ സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ. നൂറനാട് കല്ലിക്കാട്ടയ്യത്ത് കുടുംബാംഗമാണ്. മക്കൾ: സാന്റി റോയ്, ഷൈനി ബെന്നി (ദുബായ്), അലക്‌സ് പി. ജോൺ (ദുബായ്). മരുമക്കൾ: പറക്കോട്ട് പള്ളി പടിഞ്ഞാറ്റേതിൽ റോയി പാപ്പച്ചൻ, കോഴഞ്ചേരി തെക്കേമല മറ്റപ്പള്ളിൽ ബംഗ്ലാവിൽ ബെന്നി കുര്യൻ (ദുബായ്), ബിജി അലക്‌സ് (ഇന്ത്യൻ ഹൈസ്‌കൂൾ, ഷാർജ).