തിരുവല്ല: അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ബഹുമുഖപ്രതിഭാ പുരസ്കാരം തിരുവല്ല സുദർശനം നേത്രചികിത്സാലയം സ്ഥാപകൻ ഡോ.ബി.ജി.ഗോകുലന് ലഭിച്ചു.ചീഫ് വിപ്പ് പ്രൊഫ.എൻ. ജയരാജ് പുരസ്കാരം സമ്മാനിച്ചു. 25001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിയും ഗാനരചയിതാവും കൂടിയാണ് ഡോ.ഗോകുലൻ. ട്രസ്റ്റ് ചെയർമാൻ മധു മണിമല, ജസ്റ്റിസ് എം.ആർ.ഹരിഹരൻനായർ, മുൻ ഡി.ജി.പി.ചന്ദ്രശേഖരൻ, മുൻ ഐ.ജി.ഗോപിനാഥ് എന്നിവർ പങ്കെടുത്തു.