തിരുവല്ല: നഗരപരിധിയിൽ വിവിധ വകുപ്പുകളും വ്യക്തികളും സ്ഥാപനങ്ങളൂം അപകടകരമായ മരങ്ങളും മരക്കൊമ്പുകളും മറ്റും മുറിച്ച് റോഡിലും മറ്റ് പൊതുസ്ഥലങ്ങളിലും ഇടുന്നതിനാൽ ഗതാഗത തടസത്തിനും പരിസര മലിനീകരണത്തിനും കാരണമാകുന്നു. ദുരന്തനിവാരണ നിയമപ്രകാരം അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റേണ്ടത് ഉടമകളുടെ ഉത്തരവാദിത്വമാണെന്നും മുറിച്ചുനീക്കിയ അവശിഷ്ടങ്ങൾ സ്വന്തം നിലയിൽ നീക്കം ചെയ്യണമെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കേരള നഗരസഭാ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

തിരുവല്ല: ഇരവിപേരൂർ പഞ്ചായത്തിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും സമീപത്ത് അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.