മല്ലപ്പള്ളി : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31 -ാമത് രക്തസാക്ഷിത്വ ദിനാചാരണവും അനുസ്മരണ സമ്മേളനവും കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.. ലാലു തോമസ്, എം. കെ. സുബാഷ് കുമാർ, എ. ഡി. ജോൺ, റ്റി. പി ഗിരീഷ് കുമാർ, ചെറിയാൻ മണ്ണഞ്ചേരി, കെ. ജി. സാബു, പി. എം. റെജിമോൻ, സാം പട്ടേരി, റെജി പണിക്കമുറി, സിന്ധു സുബാഷ്, ഗീത കുര്യാക്കോസ്, അമ്പിളി പ്രസാദ്, ഷൈബി ചെറിയാൻ, അനിൽ തോമസ്, ബിന്ദു മേരി തോമസ്, അനിൽ നെയ്‌തെലിൽ തുടങ്ങിയവർ പ്രസംഗിച്ചു.