മല്ലപ്പള്ളി : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നടത്തുന്ന മൺസൂൺ കാല വാഹന പരിശോധനയും ഫിറ്റ്നസ് പരിശോധനയും മല്ലപ്പള്ളി സബ് ആർ.ടി.ഓഫീസിന്റെ പരിധിയിൽ 25ന് രാവിലെ 10ന് ചെങ്ങരൂർ മാർ സേവിർയോസ് കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷണൽ ഗ്രൗണ്ടിൽ നടക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്കൂൾ വാഹനങ്ങൾ അന്നേ ദിവസം പരിശോധനയ്ക്ക് ഹാജരാക്കി ചെക്ക്ഡ് സീൽ കൈപ്പറ്റേണ്ടതാണ്. 28ന് വൈകിട്ട് 3ന് മല്ലപ്പള്ളി സബ് ആർ.ടി.ഓഫീസിൽ നടക്കുന്ന ബോധവൽക്കരണ ക്ലാസിൽ എല്ലാ സ്കൂൾ ഡ്രൈവർമാരും ഡ്രൈവിംഗ് ലൈസൻസ് സഹിതം ഹാജരാകേണ്ടതാണ്. പരിശീലന ക്ലാസിൽ ഡ്രൈവർമാർക്ക് "ട്രെയിൻഡ് ഇ.ഐ.ബി ഡ്രൈവർ ബാഡ്ജ്" നൽകുന്നതാണെന്ന് മല്ലപ്പള്ളിജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് അറിയിച്ചു.