പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വനിത, യു.പി വിഭാഗം വായനമത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കോ-ഒാപ്പറേറ്റീവ് കോളേജിൽ നടക്കും. താലൂക്ക്തല വായന മത്സരത്തിൽ ആദ്യ പത്ത് സ്ഥാനക്കാരെ പങ്കെടുപ്പിച്ചാണ് ജില്ലാ മത്സരം സംഘടിപ്പിക്കുന്നതെന്ന് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി ആനന്ദൻ അറിയിച്ചു.