തിരുവല്ല: മുൻപ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 31-ാമത് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിച്ചകരി എം.ടി.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനദ്ധ്യാപിക സിസി, സ്കൂൾ രക്ഷാധികാരി ഫാ.ഷാജി തോമസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ, സേവാദൾ ജില്ലാസെക്രട്ടറി എ.ജി. ജയദേവൻ, പഞ്ചായത്ത്‌ അംഗം ഗ്രേസി അലക്സാണ്ടർ,യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ജിബിൻ കാലായിൽ, ഭാരവാഹികളായ ബ്ലസൻ പത്തിൽ, ശ്രീജിത്ത്‌ പഴൂർ,ആശിഷ് ഇളകുറ്റൂർ, ജോമി, ലിജോ പുളിമ്പള്ളിൽ ,മുഹമ്മദ്‌ റാഫി,ജോജൻ,ജെയ്സൺ പത്തിൽ,മെബിൻ, അജോ എന്നിവർ പ്രസംഗിച്ചു.