അടൂർ: റാവുത്തർ യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് നടക്കും. പഴകുളം പാസ് ഒാഡിറ്റോറിയത്തിൽ രാവിലെ 9.30-ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഡോ.സൈജു ഖാലിദ് അദ്ധ്യക്ഷനാകും. സ്വാഗതസംഘം ചെയർമാൻ എം.അലാവുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തും. 11-ന് സെമിനാർ, ഉച്ചയ്ക്ക് രണ്ടിന് പഠന ക്ലാസ്, മൂന്നിന് നടക്കുന്ന സമാപന സമ്മേളനം അടൂർ നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി മുജീബ് റഹ്മാൻ അദ്ധ്യക്ഷനാകും. സമ്മേളനത്തിൽ പ്രതിഭകളെ ആദരിക്കുമെന്ന് യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സൈജു ഖാലിദ്,ജന.സെക്രട്ടറി എം.കെ ഷമീർ, സ്വാഗത സംഘം ചെയർമാൻ എം. അലാവുദ്ദീൻ,, കൺവീനർ അൻസാരി പഴകുളം എന്നിവർ പറഞ്ഞു