dcc
രാജീവ് ഗാന്ധി ര‌ക്തസാക്ഷിത്വദിനാചരണം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ആധുനിക ഭാരതം സ്വപ്നംകണ്ട നേതാവായി​രുന്നു രാജീവ് ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, കെ.പി.സി.സി നിർവ്വാഹകസമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, മാലേത്ത് സരളാദേവി, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, സുനിൽ എസ്.ലാൽ, റോജി പോൾ ഡാനിയേൽ, റോഷൻ നായർ, സുനിൽ കുമാർ പുല്ലാട് എന്നിവർ പ്രസംഗിച്ചു.