പ്രമാടം: പ്രധാനമന്ത്രി കിസാൻ നിധി ഗുണഭോക്താക്കൾ അവരുടെ സ്ഥലവിവരം എ.ഐ.എം.എസ് പോർട്ടലിൽ 25ന് മുമ്പ് രജിസ്റ്റർ ചെയ്യണം. അല്ലാത്ത പക്ഷം ആനുകൂല്യം ലഭിക്കില്ല. രജിസ്റ്റർ ചെയ്യുന്നതിന് 2022-23ലെ കരം അടച്ച രസീത്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ എന്നിവ വേണം. കർഷകർ സ്വന്തമയോ അക്ഷയ സെന്റർ മുഖേനയോ മറ്റു ജനസേവന കേന്ദ്രങ്ങൾ വഴിയോ രജിസ്‌ട്രേഷൻ നടത്താം.