പത്തനംതിട്ട : അയിരൂർ പുത്തേഴത്ത് കുടുംബയോഗത്തിന്റെ 17-ാമത് കുടുംബസംഗമവും വാർഷിക പൊതുയോഗവും ഇന്ന് രാവിലെ 10ന് പുത്തേഴത്ത് ബിജുവിന്റെ വസതിയിൽ നടക്കും. എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് എ.സി ശശിധരപണിക്കർ അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെ കലാപരിപാടികൾ, ആദരിക്കൽ, മെറിറ്റ് അവാർഡ് വിതരണം എന്നിവ നടക്കും.