കടമ്പനാട്: രാജീവ് ഗാന്ധിയുടെ 32-ാം ചരമ ദിനത്തിൽ ഇൻഡ്യൻ നാഷണൽ കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു. കടമ്പനാട് ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ച്ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരവും നടന്നു.ഡി.സി.സി എക്സിക്യൂട്ടീവ് അംഗം ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി മാമൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.ജയപ്രസാദ്, ജി.മനോജ് , കെ.ജി ശിവദാസൻ, അഡ്വ.ഷാബു ജോൺ, എൻ.ബാലകൃഷ്ണൻ, സാബു പാപ്പച്ചൻ,ബി.ദിലീപ് കുമാർ,ജെറിൻ ജേക്കബ്,സാനു തുവയൂർ, ഷീജ മുരളീധരൻ, വത്സമ്മ രാജു, രഞ്ജിത തുടങ്ങിയവർ സംസാരിച്ചു.