തിരുവല്ല : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ലൈബ്രറി സംഗമം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി അദ്ധ്യക്ഷനായിരുന്നു. റിപ്പോർട്ടും കണക്കും താലൂക്ക് സെക്രട്ടറി വി.ബാലചന്ദ്രൻ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം രാജൻ വർഗീസ് എന്നിവർ സംസാരിച്ചു.