പത്തനംതിട്ട : നഗരസഭ ഈ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്ന ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികളായ റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, ബയോ ഡയജസ്റ്റർ യൂണിറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പദ്ധതി നടപ്പിലാകുന്ന മുറയ്ക്ക് ഗുണഭോക്തൃവിഹിതം ഒടുക്കി യൂണിറ്റുകൾ കൈപ്പറ്റാവുന്നതാണെന്ന് പത്തനംതിട്ട നഗരസഭ സെക്രട്ടറി അറിയിച്ചു.