ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം തുടർച്ചയായി നൽകാതെ തൊഴിലാളികളേയും കുടുംബത്തെയും ഇടതു സർക്കാർ പട്ടിണിയിൽ ആക്കുകയാണെന്നാരോപിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി സജി ചെറിയാന്റെ വസതിയിലേക്ക് പട്ടിണി മാർച്ച് നടത്തി. പ്രതിഷേധ യോഗം ബി.എം.എസ് ജില്ലാ പ്രസിഡന്റ് ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സദാശിവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.എം അരുൺകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എൻ.ദേവദാസ്, സി.ആർ മനോജ്, ഐ.കെ ജിജി, എസ്.ശിവപ്രസാദ്, എൻ.ജെ സിജുമോൻ പി.അനുജ, മനോജ് കരി പ്പാലിൽ, പി.ആർ.രാകേഷ്, മനോജ് സി.എസ്, അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.