മെഴുവലേി: മെഴുവേലി ഹൈസ്കൂൾ ജംഗ്ഷൻ ഭാഗത്ത് വൈദ്യുതി മുടക്കം പതിവാകുന്നു. ഇന്നലെ രാവിലെ വൈദ്യുതി പോയത് രാത്രിയായിട്ടും പുന:സ്ഥാപിച്ചില്ല. പല ദിവസങ്ങളിലും വൈദ്യുതിയില്ല. വീടുകളിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നുകളും മറ്റും നശിക്കുകയാണ്. പരാതി പറയാൻ ആറൻമുള കെ.എസ്.ഇ.ബി സെക്ഷൻ ഒാഫീസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒാഫീസിന് മുന്നിൽ സമരം നടത്താനാണ് തീരുമാനം