
ചെങ്ങന്നൂർ : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2017-18 വർഷങ്ങളിലെ 2021 സെപ്റ്റംബർ 16 വരെയുള്ള അസസ്മെന്റ് ക്ഷേമനിധി കുടിശികകൾക്ക് 50 ശതമാനം പലിശ ഇളവ് നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മേയ് 13 മുതൽ 6 മാസക്കാലത്തേക്ക് പ്രാബല്യം വരത്തക്കവിധം നിലവിൽ വന്നിട്ടുണ്ട്. അർഹതയുള്ളവർ കേരള കള്ള് വ്യവസായ ക്ഷേമനിധി ബോർഡിന്റെ തിരുവല്ല വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0469 2603074, 9941387605.