തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടക്കുന്ന ഗുരുദർശനം പഠനക്ലാസ് ഇന്ന് രാവിലെ 9.30ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. സനാതന ധർമ്മ സൂഫി പ്രഭാഷകൻ പി.എം.എ. സലാം മുസലിയാർ നേതൃത്വം നൽകും. യൂണിയൻ പ്രസിഡന്റ് ബിജു
ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗം നടത്തും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർമാരായ പ്രസന്നകുമാർ, രാജേഷ് മേപ്രാൽ, ബിജു മേത്താനം, മനോജ് ഗോപാൽ,അനിൽ ചക്രപാണി, സരസൻ ഓതറ, യൂണിയൻ പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ കെ.കെ. രവി, കെ.എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും.