പന്തളം: രാജീവ് ഗാന്ധിയുടെ 31-ാമത് രക്തസാക്ഷിത്വ ദിനം അറത്തിൽ ജംഗ്ഷനിൽ കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. പുഷ്പ്പാർച്ചനയും സമ്മേളനവും നടത്തി. ഡി.സി സി സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പന്തളം നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്കു ഭാരവാഹികളായ ജി. അനിൽകുമാർ, ബിജു മങ്ങാരം,വി.എം അലക്‌സാണ്ടർ, മണ്ഡലം ഭാരവാഹികളായ കോശി കെ.മാത്യു, കെ.എൻ രാജൻ, ശെൽവരാജ്, സുരേഷ് പാലത്തടം തുടങ്ങിയവർ സംസാരിച്ചു.
കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. ഡി സി സി ജനറൽ സെക്രട്ടറി . അഡ്വ. തൃദീപ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷനായി. കിരൺ കുരമ്പാല, ജോർജ് തങ്കച്ചൻ ,ബിജ ദാനിയൽ, ശിവാനന്ദൻ, ബിനു കുളങ്ങര, വിടിരാജു, ജോണിക്കുട്ടി, മുരളീധരക്കുറുപ്പ്, മണിക്കുട്ടൻ നായർ, രുഗ്മിണി,സുരേഷ് കുമാർഎന്നിവർ സംസാരിച്ചു.