road

കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ കരുമാൻതോട് - തുമ്പാക്കുളം റോഡ് പൊട്ടി പൊളിഞ്ഞു യാത്ര ദുഷ്കരമായി. മൂന്ന് കിലോമീറ്റർ ദൂരമുള്ള പഞ്ചായത്ത് റോഡാണിത്. റോഡിൽ മുൻപ് ടാർ ചെയ്തത് തകർന്നുകിടക്കുകയാണ്. റോഡിന്റെ ചില ഭാഗങ്ങൾ കോൺക്രീറ്റും ചെയ്തിരുന്നു. തകർന്ന ഭാഗങ്ങളിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നു. ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. മലയോര മേഖലയിലെ ജനങ്ങൾ പതിവായി ഉപയോഗിക്കുന്ന റോഡാണിത്. ചെളിക്കുളമായ റോഡിലൂടെയുള്ള കാൽനടയാത്രയും ദുരിതമാണ്. കാനനക്ഷേത്രമായ ആലുവാംകുടിയിലേക്കുള്ള പ്രധാന പാതയുമിതാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.