തെങ്ങമം: എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയനിലെ പള്ളിക്കൽ മേഖലാ പ്രവർത്തക സമ്മേളനം തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ.ശിവസുതൻ പിള്ള ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിന്റ് വി.ആർ.കെ.ബാബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.രവീന്ദ്രക്കുറുപ്പ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ തോട്ടുവ മുരളി, ജി.ഉണ്ണികൃഷ്ണപിള്ള, സംഘാടക സമിതി ഭാരവാഹികളായ ജി.ഗിരീഷ്,എ.ബാലചന്ദ്രൻ പിള്ള, തുളസീധരക്കുറുപ്പ്, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ചേർത്തല യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ പരിശീലന ക്ലാസിന് നേതൃത്വം നൽകി.കരയോഗം, വനിതാസമാജം, സ്വാശയ സംഘം എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും ഏകോപനം സാദ്ധ്യമാക്കുന്നതിനുമാണ് സമ്മേളനം നടന്നത്. പുതിയതായി ചുമതലയേറ്റ യൂണിയൻ പ്രസിഡന്റ് കെ.ആർ.ശിവസുതൻ പിള്ളക്ക് ചടങ്ങിൽ കരയോഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. 29ന് ശാസ്താംകോട്ട മേഖലാ സമ്മേേളനം പനപ്പെട്ടി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.