manee
നിലയ്ക്കൽ മനീഷ കലാ കായിക സാംസ്കാരിക സംഘടനയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

നിലയ്ക്കൽ: കടമ്പനാട് നിലയ്ക്കൽ മനീഷ കലാ കായിക സാംസ്കാരിക സംഘടനയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. മികച്ച കർഷകരെയും യുവ പ്രതിഭകളെയും കോവൂർ കുഞ്ഞുമോൻ എം. എൽ. എ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ എസ്.ജിനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ. പി ജയൻ, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. കൃഷ്ണകുമാർ, എസ്. രാധാകൃഷ്ണൻ, കുന്നത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്, അഡ്വ. എസ്.ജലാൽ, ടി കെ സതീഷ് ചന്ദ്രൻ, ജെ.സോമകുറുപ്പ്, പി.കെ രാജൻ ,​ ടി ആർ ബിജു , ജി മനോജ് ,​ പി കെ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.