പത്തനംതിട്ട : ഡി.എ കുടിശിക , ലീവ് സറണ്ടർ എന്നിവ നൽകാതിരിക്കുകയും മെഡിസെപ്പ് പദ്ധതി സർക്കാർ വിഹിതം ഉൾപ്പെടുത്താതെ കബളിപ്പിച്ചും പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്ന വാക്കുപാലിക്കാതെയും ജീവനക്കാരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രഡിസന്റ് എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചയോഗം കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പി.അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.ജി.അശോക് കുമാർ, കെ.ബി.ശശികുമാർ, പി.എസ്.രഞ്ജിത്ത്, പി.സോമേഷ്, പി.ആർ.രമേശ്, ജോയിന്റ് സെക്രട്ടറിമാരായ എൻ.ജി.ഹരീന്ദ്രൻ , എൻ.രതീഷ്, വി.എസ്.ഹരികുമാർ, ജില്ലാ ട്രഷറർ എം.രാജേഷ്, ജില്ലാ സെക്രട്ടറി ജി.അനീഷ്, എസ്.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.