തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 6326-ാം തൈമറവുംകര ശാഖയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത് അദ്ധ്യക്ഷനായി. കുമാരിസംഘം യൂണിയൻ കോ-ഓർഡിനേറ്റർ ശോഭ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി രാജേഷ് ശശിധരൻ, വനിതാസംഘം വൈസ് പ്രസിഡന്റ് രശ്മി അനീഷ്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ഹരിലാൽ കാവിലേത്ത്, കമ്മിറ്റിഅംഗം അനീഷ് ശശിധരൻ എന്നിവർ പ്രസംഗിച്ചു.