claening

റാന്നി : അത്തിക്കയം ബ്രദേഴ്സ് വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയപാലത്തിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടു. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും വെള്ളക്കെട്ട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട കൂട്ടായ്മയിലെ അംഗങ്ങൾ ഇന്നലെ ഉച്ചയോടെ പാലത്തിലെ കാടുകൾ നീക്കം ചെയ്‌ത്‌ ശുചിയാക്കുകയായിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും കാട് വളർന്നതിനാൽ ഓവിലൂടെ വെള്ളം ഒലിച്ചു പോകാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്.

മുമ്പും സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കൂട്ടായ്മ മാതൃകയായിട്ടുണ്ട്.