23-bjp
സി. പി. എം. കുള​ന​ട എൽ. സി. അംഗവും സി. ഐ. ടി. യു ജില്ലാ കമ്മറ്റിയംഗവുമായ എം. എസ്. മുരളി ബിജെപി അംഗത്വം സ്വീകരിച്ചപ്പോൾ

പത്തനംതി​ട്ട : സി.പി.എം കുള​ന​ട എൽ.സി അംഗവും സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗവുമായ എം.എസ്.മുരളി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഷാൾ അണിയി​ച്ച് അദ്ദേഹത്തെ സ്വീകരി​ച്ചു. ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, വൈസ് പ്രസിഡന്റ് അജിത്ത് പുല്ലാ​ട്, മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കുമാർ, കർഷകമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ ഗോപൻ പുല്ലാ​ട്, മണ്ഡലം സെക്രട്ടറി സതീഷ് കുമ്പഴ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അഡ്വ.സുജിത്ത്, മുനിസിപ്പൽ പ്രസിഡന്റ് പി.എസ്.പ്രകാശ്, കെ.സി.മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.