മല്ലപ്പള്ളി : സിമന്റ് കയറ്റിവന്ന ലോറി ഇലക്ട്രിക് പോസ്റ്റിൽ ഉരസിയതുമൂലം ഗതാഗതം സ്തംഭിച്ചു. കോട്ടയം - കോഴഞ്ചേരി റോഡിൽ കീഴ് വായ്പൂര് സ്റ്റോറുമുക്കിൽ ഇന്നലെ രാവിലെ 6.30 ന് നാഷണൽ പെർമിറ്റ് ലോറിയാണ് പോസ്റ്റിൽ ഉരസിയത്. വാഹനം നിന്നതോടെ ഗതാഗതം തടസപ്പെട്ടു,. കീഴ് വായ്പൂര് പൊലീസെത്തി 9 മണിയോടെ ജെ.സി.ബി ഉപയോഗിച്ച് വണ്ടി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.