കോന്നി: ആയിരവില്ലേശ്വര ബാലഗോകുലത്തിന്റെ വാർഷികവും വൈശാഖ മാസകളരിയും
യുവ കവയത്രി അഞ്ജു ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ആയിരവില്ലൻ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് സന്തോഷ് പാലയ്ക്കൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത് ചൈതന്യ, ഗിരീഷ് ചിത്രശാല തുടങ്ങിയവർ സംസാരിച്ചു. മിനി ഹരികുമാർ, രാജശ്രീ രാധാകൃഷ്ണൻ, പൂവത്തൂർ മധുസുധൻ, ഡി.വിജയ്കുമാർ ഓമല്ലൂർ,വി.വി.സന്തോഷ്‌ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.