കടമ്പനാട്: കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും പഠനോപകരണ വിതരണവും ജില്ലാ ട്രഷറർ പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ ജോസെക്രട്ടറി എം.പ്രിജി അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ബി.ബിജുകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് , ആർ.രഞ്ജു ,ജനാർദ്ദനക്കുറുപ്പ്, സി.സുനീഷ്, റിജോ കെ.ബാബു, വി.എസ് സുലേഖ, സ്മിതാ മോൾ , ലീനാ,അനിത, രാമചന്ദ്രൻ അർച്ചന,രവീന്ദ്രൻ ,എൻ.സുരേഷ് ബാബു, വിനീത്,ധന്യാ, പ്രസന്ന, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.