അടൂർ : മിത്രപുരം കസ്തൂർബാ ഗാന്ധിഭവനിലെ സെക്യൂരിറ്റി ജീവനക്കാരനായ വിദ്യാസാഗറിനെ മർദ്ദിച്ചതായി പരാതി. മഴ യിൽ നനയാതെ ഗാന്ധിഭവൻ ഓഫീസിന്റെ സിറ്റൗട്ടിൽ കയറിനിന്ന സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേരാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. മഴ തോർന്നപ്പോൾ ഇവർ പോകാതിരുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദ്ദനം.