camp
തിരുവല്ലയിൽ നടന്ന സൗജന്യ നേത്രചികിത്സാക്യാമ്പ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബീനാ റാണി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: താലൂക്ക് റെഡ്‌ക്രോസ് സൊസൈറ്റിയും ജില്ലാ അന്ധതാ നിവാരണ സമിതിയും തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രചികിത്സാക്യാമ്പ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബീനാ റാണി ഉദ്ഘാടനം ചെയ്തു. ആർ.ഡി.ഒ. കെ.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. അരവിന്ദ് ആശുപത്രിയുടെ സേവനങ്ങൾക്കുള്ള പുരസ്‌കാരം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ നൽകി. വൈസ് പ്രസിഡന്റ് എം.പി. ഗോപാലകൃഷ്ണൻ, എച്ച്‌.എസ്.ഒ. വിനോദ് കുമാർ, ബാബു കല്ലുങ്കൽ, കെ.പി.രമേശ്, സാമുവേൽ ചെറിയാൻ, എം.സലിം, ഷെൽട്ടൻ വി റാഫേൽ എന്നിവർ പ്രസംഗിച്ചു. ഗ്രേസ് കോശി, ഷാജി കാരയ്ക്കൽ,വി.പി.രാമചന്ദ്രൻ,ഡോ.പി.എൻ. ശശിധരൻ, എൻ.നൈനാൻ, പ്രകാശ് ബാബു,വി.ഡി.ജെയിംസ്, രാജു തേങ്ങേലി എന്നിവർ നേതൃത്വം നൽകി.