അടൂർ: പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലോക ജൈവവൈവിദ്ധ്യദിനം ആചരിച്ചു. വായനശാല പ്രസിഡന്റ് വി.എൻ മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് താലൂക്ക് ഗ്രന്ഥശാലാസംഘം വൈസ് പ്രസിഡന്റ് കെ.ജി വാസുദേവൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.രാജു തോമസ് മുഖ്യപ്രഭാഷണം നടത്തി. വികെ സ്റ്റാൻലി,എ.രാമചന്ദ്രൻ ,പി. എസ് ഗിരീഷ് കുമാർ , പി.മാധവൻ, പി.വൈ കോശി എന്നിവർ പ്രസംഗിച്ചു .