അടൂർ : ജനറൽ ആശുപത്രിയിലെ കെ. ജി. എച്ച്. ഡി. എസ്. ഇ. യു (സി. ഐ. ടി. യു ‌) നേതൃത്വത്തിൽ സിസ്റ്റർ ലിനി അനുസ്മരണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗൻ ഉദ്ഘാടനം ചെയ്തു. സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ബി. ഹർഷകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ബ്രാഞ്ച് പ്രസിഡന്റ് കെ. ജി. വാസുദേവൻ അദ്ധ്യക്ഷനായിരുന്നു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്‌, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പണംതുണ്ടിൽ, ഡോ. പി.ശശി, ഡോ. മനോജ്‌ കുമാർ, ഡോ. പ്രശാന്ത്, നഴ്സിംഗ് സൂപ്രണ്ട് സുമ, പ്രശാന്ത് മോഹനൻ, കെ. മഹേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.23 വർഷമായി അടൂർ ഗവ. ആശുപത്രിയിൽ ഇ. സി. ജി ടെക്നീഷ്യനായ സൂസിക്കുട്ടിയെയും പാർട്ട്‌ ടൈം സ്വീപ്പറായ വിജയമ്മയെയും, സ്റ്റാഫ്‌ നഴ്സ് രാഹുലിനെയും അദരിച്ചു.