കൊടുമൺ : പന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ തോളെല്ലിന് പൊട്ടലേറ്റു. കൊടുമൺ ചക്കാലമുക്ക് എരുത്വാകുന്ന് ഭാഗത്ത് ഗംഗാ ഭവനത്തിൽ ശ്യാമളയെ (65) ആണ് വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഇന്നലെ രാവിലെ എട്ടുമണിയോടെ പന്നി കുത്തിയത്. അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.