അടൂർ : നഗരസഭയിലെ ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക്സ് വിൽചെയർ, ഹിയറിംഗ് എയ്ഡുകൾ എന്നിവ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ഡി.സജി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ബാബു അദ്ധ്യക്ഷതവഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടി, കൗൺസിലർ സുധാ പദ്മകുമാർ, കവിതകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.