തിരുവല്ല: എസ്.എൻ.ഡി.പി. യോഗം 1515 വലിയകുന്നം ശാഖയുടെ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലറും വലിയകുന്നം ശാഖാ ചെയർമാനുമായ ബിജു മേത്താനം, ശാഖാ പ്രസിഡന്റ് സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സുകുമാരൻ (പ്രസിഡന്റ്), സോമരാജൻ (വൈസ് പ്രസിഡന്റ്), അനില ഹരിദാസ് (സെക്രട്ടറി), ഷാജി മുകുന്ദൻ (യൂണിയൻ കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.