sammelanam
ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഉമയാറ്റുകര ഡിസ്ട്രിക്ട് സൺഡേ സ്‌കൂൾ അദ്ധ്യാപക സമ്മേളനം ഭദ്രാസനാ സെക്രട്ടറി ഫാ.മാത്യു എബ്രഹാം കാരയ്‌ക്കൽ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: ഓർത്തോഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഉമയാറ്റുകര ഡിസ്ട്രിക്ട് സൺഡേ സ്‌കൂൾ അദ്ധ്യാപക സമ്മേളനം കുറ്റൂർ സെന്റ് ഗ്രിഗോറിയോസ് ബഥാന്യ ഓർത്തോഡോക്സ് പള്ളിയിൽ നടത്തി. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രപൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ചെങ്ങന്നൂർ ഭദ്രാസനാ സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്‌ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസനാ ഡയറക്ടർ ജേക്കബ് ഉമ്മൻ മുഖ്യസന്ദേശം നൽകി.ഫാ.ജോജി ജെയിംസ് ജോർജ്ജ്, ഫാ.ഡോ. നൈനാൻ വി.ജോർജ്ജ്, എൻ.സി.ചാണ്ടി, എയ്ഞ്ചൽ ഹന്നാ മാത്യു എന്നിവരെ ആദരിച്ചു. ഫാ.ബിജു എൻ.ഈപ്പൻ, കെ.സി.കുര്യാക്കോസ്, കെ.വി.വർഗീസ്, ഏബ്രഹാം മാത്യു വീരപ്പള്ളി, സോഫിയാ ഫിലിപ്പ്, സജി പട്ടരുമഠം, സിബി മത്തായി എന്നിവർ പ്രസംഗിച്ചു. മർത്തമറിയം സമാജം ജനറൽ സെക്രട്ടറി പ്രൊഫ.മേരി മാത്യു ക്ലാസെടുത്തു.