ചെങ്ങന്നൂർ: പമ്പാനദിയിൽ ചാടിയ യുവാവിനെ കാണാതായി. മുളക്കുഴ പെരിങ്ങാല വിപിൻ സദനത്തിൽ ശിവദാസന്റെ മകൻ വിപിൻദാസ് (28) നെയാണ് കാണാതായത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഓതറയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ ഇയാൾ രാവിലെ സ്കൂട്ടറിൽ കല്ലിശേരി ഇറപ്പുഴ പാലത്തിൽ എത്തിയ ശേഷം പാലത്തിന്റെ കൈവരിയോട് ചേർത്ത് സ്കൂട്ടർ നിറുത്തി. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി പാലത്തിന്റെ മദ്ധ്യഭാഗത്തേക്ക് നടന്നെത്തിയശേഷം നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. ചെങ്ങന്നൂർ ഫയർഫോഴ്സിന്റെ സ്ക്യൂബ ടീമും ആലപ്പുഴ ഫയർഫോഴ്സിന്റെ സ്ക്യൂബ ടീമും നാട്ടുകാരും ചേർന്ന് രാത്രി വൈകും വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാതാവ്: സുജാത, സഹോദരി: മിനി.