jalanadattham
കവിയൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച ജലനടത്തം പരിപാടി പ്രസിഡണ്ട് എം.ഡി.ദിനേശ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലാശയങ്ങളിലെ മാലിന്യത്തിന്റെ അവസ്ഥ തിട്ടപ്പെടുത്തുന്നതിനായി കവിയൂർ പഞ്ചായത്തിൽ ജല നടത്തം സംഘടിപ്പിച്ചു. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ നിർവഹിച്ചു. പഞ്ചായത്ത് അംഗം അനിതാ സജി അദ്ധ്യക്ഷത വഹിച്ചു. 11-ാം വാർഡിലെ പാറെ കുന്തറ തോട് സന്ദർശിച്ച് മാലിന്യസ്ഥിതി വിലയിരുത്തി. പരിപാടിക്കുശേഷം ജലസഭ ചേരുകയും കൂട്ടായ പ്രവർത്തനത്തിലൂടെ പഞ്ചായത്തിലെ ജലാശയങ്ങളെല്ലാം മാലിന്യമുക്തമാക്കാനുള്ള തുടർപ്രവർത്തനം ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. തോട് വൃത്തിയാക്കൽ പ്രവർത്തനത്തിന് തൊഴിലുറപ്പ് പദ്ധതി വിഭാഗം നേതൃത്വം വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി, മെമ്പർമാരായ വിനോദ് കെ.ആർ, ശ്രീകുമാരി,സിന്ധു ആർ.സി.നായർ, രാജശ്രീ കെ.ആർ,പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, തൊഴിലുറപ്പ് പദ്ധതി എ.ഇ.പ്രണവ്, ഓവർസിയർ മായാമോൾ,സി.ഡി.എസ്.അംഗം ജയകല വിജയകുമാർ എന്നിവർ സംസാരിച്ചു.