ചെങ്ങന്നൂർ: ആലായിൽ കൃഷി ഓഫീസറെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ബി.ജെ.പി ആലാ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് നെടുന്തറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. സി രാജീവ്, അനീഷ ബിജു, കെ. കെ അനൂപ്, ശരണ്യ സുജിൻ, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.സത്യപാൽ, കർഷകമോർച്ച മണ്ഡലം ജന:സെക്രട്ടറി പി.ജി മഹേഷ് കുമാർ, പി.കെ പ്രദീപ്, രാമചന്ദ്രൻ മാലിയിൽ വി.എൻ സോമൻ, റനി ചാക്കോ, കൊച്ചു കൃഷ്ണകുറുപ്പ്, ജോസഫ്, ഇ. എൻ തമ്പാൻ തുടങ്ങിയവർ നേതൃത്വം നൽകി.