ചിറ്റാർ : ലിറ്റിൽ ഏയ്ഞ്ചൽസ് ഇ.എം.ഹൈസ്കൂളിൽ സംഘടിപ്പിച്ച വർണമഴ നേതൃപരിശീലന ക്യാമ്പ് പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ . പ്രസിഡന്റ് എ.ബഷീർ അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഉഷാകുമാരി ,വാർഡ് മെമ്പർ ആദർശ വർമ്മ, സുനു മാത്യു എന്നിവർ പ്രസംഗിച്ചു . 26 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ കവി ജിനു ക്യാമ്പ് ഡയറക്ടറായി പ്രവർത്തിക്കും. നാടൻ പാട്ട് കലാകാരൻആദർശ് ചിറ്റാർ നയിച്ച നാട്ടറിവും നാടൻ ശീലുകളും, റിട്ടയേർഡ് അദ്ധ്യാപകൻ അബ്ദുൽ കരീം നയിച്ച കൈയക്ഷര വടിവ് സെഷനും, ആദർശ വർമ്മ നയിച്ച യോഗാ സെഷനും ഒന്നാം ദിന ക്യാമ്പിനെ ആകർഷകമാക്കി. വരും ദിവസങ്ങളിൽ ആരോഗ്യ , കായിക, കലാ, വിജ്ഞാന മേഖലകളിലെ പ്രമുഖർ കുട്ടികൾക്ക് ക്ലാസുകൾ നൽകും.