കോഴഞ്ചേരി:സി.കേശവന്റെ 131-ാം ജന്മവാർഷികം എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ കൗൺസിൽ ആചരിച്ചു . യൂണിയൻ പ്രസിഡന്റ് മോഹൻബാബു അദ്ധ്യക്ഷത വഹിച്ചു. സി. കേശവൻ തലമുറകളുടെ ആവേശമായിരുന്നെന്നും പോരാട്ട വീര്യം പകർന്നുനൽകിയ കരുത്തനായ നേതാവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
യോഗം കൗൺസിലർമാരായ അഡ്വ. സോണി. പി. ഭാസ്‌കർ, പ്രേംകുമാർ മുളമുട്ടിൽ . സുഗതൻ പൂവത്തുർ , രാജൻ കുഴിക്കാല എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ നന്ദിയും പറഞ്ഞു.