പത്തനംതിട്ട: റാന്നി പെരുനാട് 15 -ാം വാർഡിലെ ശ്രീശുഭാനന്ദ ശാന്തി ആശ്രമത്തെ തകർക്കാൻ ശ്രമിക്കുന്നതായി പരാതി കഴിഞ്ഞ 21 ന് ഉച്ചക്ക് ഒരുസംഘം ആളുകൾ ആശ്രമം വക വസ്തു കൈയേറുകയും കല്ലെറിയുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി പി. ആർ. ഒ കെ .കെ. വിശ്വംഭരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തടയാൻചെന്ന ആശ്രമ മഠാധിപതിയെയും മറ്റുള്ളവരെയും മർദ്ദിച്ചു . 44 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് റോഡ് ആശ്രമത്തിനടുത്തുള്ള കടവുവരെ പെരുനാട് ഗ്രാമപഞ്ചായത്ത് പുനർനിർമ്മിച്ചതാണ്. ഇതിനുശേഷം ചില‌ർ ആശ്രമ വസ്തുവിൽ കൂടി റോഡ് വെട്ടുമെന്ന് ഭീഷണി ഉയർത്തിയിരുന്നു. ആറ്റുകടവിലേക്ക് നടവഴിയുള്ളപ്പോൾ ആശ്രമ വക വസ്തു കൈയേറി റോഡ് വെട്ടാനും ശ്രമം നടന്നു. വസ്തുവിൽ അതിക്രമിച്ച് കയറി പ്രവർത്തിക്കുന്നത് ജില്ലാ കോടതി വിലക്കിയതാണ്. അക്രമം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.