seminar
കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഞങ്ങളും കൃഷിയിലേക്ക് ജനകീയ തുടർപദ്ധതിയും കാർഷിക സെമിനാറും മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് ജനകീയ തുടർപദ്ധതിയും കാർഷിക സെമിനാറും മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറി നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് മെമ്പർ വിശാഖ് വെൺപാലയും സസ്യസംരക്ഷണോപാധികളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ ശ്യാം ഗോപിയും നിർവഹിച്ചു. കാർഷിക ഗവേഷണ കേന്ദ്രം ഹെഡ് ഡോ.ഷാജൻ വി.ആർ, ഡെപ്യൂട്ടി ഡയറക്ടർ ജോയ്സി ജെ.കോശി, കുടുംബശ്രീ ചെയർപേഴ്‌സൺ സുജ പി.കെ, അസി.പ്രൊഫ.ഡോ.അജിത് പി.എം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജൈവ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.