viswa
അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ജസ്റ്റിസ് നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ക്ഷേത്രവിശ്വാസം ഹിന്ദുധർമ്മത്തിന്റെ സുപ്രധാന ധാരയാണെന്ന് ജസ്റ്റിസ് നഗരേഷ് പറഞ്ഞു. രണ്ടാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ഒരു മതമല്ല, ജീവിതരീതിയാണ്. ജീവിത ക്രമത്തിന്റെ അടിസ്ഥാനതത്വമാണ് ഹിന്ദു. ധർമ്മം എന്നാൽ നിയമം എന്നാണ്. നിയമവാഴ്ച ആദ്യമായി നടപ്പാക്കിയ രാജ്യം ഭാരതമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. മഹാദേവൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സത്രസമിതി ചെയർമാൻ ബി.രാധാകൃഷ്ണമേനോൻ, ഡെപ്യൂട്ടി കമ്മിഷണർ ബൈജു, അയ്യപ്പ സേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി.വിജയകുമാർ, അസിസ്റ്റന്റ് കമ്മിഷണർ കെ.സൈനുരാജ്, പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ പ്രകാശ്, വാർഡ് മെമ്പർ ലേഖ അജിത്, സത്ര സമിതി ജനറൽ കൺവീനർ പ്രസാദ് കളത്തൂർ, കൺവീനർ രാജീവ് മുടിയിൽ, പുലിയൂർ ഉപദേശക സമിതി പ്രസിഡന്റ് അഭിലാഷ് വാഴപ്പള്ളി, മധുസൂദനൻ ജി. സോപാനം, എ. ആർ രാധാകൃഷ്ണൻ, രാജേന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു