ചെങ്ങന്നൂർ: കഞ്ചാവുമായി മദ്ധ്യവയസ്കനെ ചെങ്ങന്നൂർ എക്സൈസ് സംഘം പിടികൂടി. തിരുവൻവണ്ടൂർ മഴുക്കീർ തോണ്ടിപറമ്പിൽ വീട്ടിൽ ശോഭരാജ് (അനിൽകുമാർ-49)ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 6ന് തിരുവൻവണ്ടൂർ ഗവണ്മെന്റ് എൽ.പി സ്‌കൂളിന് സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. എക്സൈസ് ഇൻസ്‌പെക്ടർ ആർ. ജയരാജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി. അരുൺ കുമാർ, സി.ഇ.ഒ മാരായ , ബി. പ്രവീൺ, ശ്യാം. ജി, യു. അനു, അരുൺ ചന്ദ്രൻ, താജുദീൻ, നിജോമോൻ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.