കോന്നി: അരുവാപ്പുലം പഞ്ചായത്ത് വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് സർക്കാരിന്റെ ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സംരംഭകർക്കായി ബോധവത്കരണ പരിപാടി നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായ‌ർ, ഷീബ സുധീർ, ജോജു വർഗീസ്, മിനി ഇടിക്കുള, ബാബു എസ്.,ബിന്ദു സി. എൻ, ശ്രീകുമാർ വി, ഗോപകുമാർ പി, ജ്യോതി.ജെ , അഖിൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.